മുകളിലെ ചിത്രത്തില്‍ കാണുന്ന സ്ത്രീയെ സൂക്ഷിക്കുക. ഒരു പക്ഷേ ഫേസ്ബുക്കില്‍ ഇവരുടെ റിക്വസ്റ്റ് നിങ്ങളേയും തേടിയെത്തിയേക്കാം. ഇനി റിക്വസ്റ്റ് വന്നാല്‍ ഒരു കാരണവാശാലും അക്സപ്റ്റ് ചെയ്യരുത്. ബ്ലോക്ക് ചെയ്താല്‍ അത്രയും നല്ലത്.
കാരണം, മധു ഷാ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ടിരുക്കുന്ന പ്രൊഫൈല്‍ വ്യാജമാണ് എന്നതാണ്. മാത്രമല്ല 30 ഓളം ഫേസ്ബുക്ക് പ്രൊഫൈലുകളാണ് ഈ സ്ത്രീയുടെ ചിത്രമുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് നിരവധി ഫേസ്ബുക്ക് ഉപയോക്താക്കള്‍ മറ്റുളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിക്വസ്റ്റ് വരുമ്പോള്‍ നിരവധി മ്യൂച്ച്വല്‍ സുഹൃത്തുക്കള്‍ ഉണ്ടായേക്കാം. എന്നാല്‍ അവര്‍ക്കാര്‍ക്കും തന്നെ ഇവര്‍ ആരാണെന്ന് അറിയുക പോലുമുണ്ടാകില്ല. ഇവര്‍ പ്രധാനമായും ഇന്ത്യയില്‍ നിന്നുല്ലവരെയാണ് സുഹൃത്തുക്കളാക്കിയിരുന്നത്. ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെയും സുഹൃത്തുക്കളാക്കാറുണ്ട്.
ഫ്രണ്ട് റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യുക വഴി നിങ്ങളെ മനസിലാക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഒരു തട്ടിപ്പിനോ മറ്റോ ഒക്കെ ഇത് ഉപയോഗിക്കപ്പെട്ടേക്കാം. അതുകൊണ്ട് ഈ പ്രൊഫൈലില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ ഒഴിവാക്കുകയാണ് ബുദ്ധി.
Post Your Comments