പെരുമ്പാവൂര്‍: ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സഹപാഠികളിലേക്ക്. കേസ് എറണാകുളം ലോകോളേജ് കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ജിഷയുടെ സഹപാഠികളായ നാലു പേരുടെ ഡിഎന്‍എ പൊലീസ് പരിശോധിക്കും.
അതേസമയം നിര്‍ണായ തെളിവുകള്‍ ലഭിച്ചെന്നാണ് എഡിജിപി പത്മകുമാര്‍ നേരത്തെ പറഞ്ഞത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കാര്യമായ പുരോഗതി അന്വേഷണത്തില്‍ ഉണ്ടായില്ല. ജിഷയുടെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് നേരത്തേയും ചോദ്യം ചെയ്തിരുന്നു. ജിഷയുടെ വീടും പരിസരവും ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് എസ് . പി പറഞ്ഞു.
Post Your Comments