പ്രാഗ്: കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചെറുമകനെ ജീവനോടെ തീ കൊളുത്തിയ ക്രൂരയായ മുത്തശ്ശിയ്ക്ക് 16 വര്‍ഷത്തെ തടവ് ശിക്ഷ. തീപിടിത്തത്തില്‍ മരിക്കുന്നവരുടെ പേരില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് മുത്തശ്ശി പേരക്കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത് .കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ആഡംബര ജീവിതം നയിച്ചതിലൂടെ മുത്തശ്ശി വരുത്തി വച്ചത്. ഈ ബാധ്യതകളൊക്കെ തീര്‍ക്കാന്‍ കൊച്ചുമകനെ തീയിട്ട് കൊന്നാല്‍ സ്വകാര്യ കമ്പനിയില്‍ നിന്നും ഒരു കോടിയിലേറെ രൂപയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുന്നത് . ഇതിനുവേണ്ടിയാണ് കൊലപാതകശ്രമം നടന്നത് .
Post Your Comments