NewsInternational

ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി ; ഭർത്താവ് അറസ്റ്റിൽ

ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് സംഭവം. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) വകവരുത്തിയത്. ഇവര്‍ക്ക് ആലീസ് എന്നു പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിലെ പുറകവശത്തുള്ള തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ ജാനെറ്റിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 13 മുതലാണ് ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാണാനില്ലെന്ന വിവരം ഭര്‍ത്താവ് ഫെര്‍ഹോവന്‍ തന്നെയാണ് പോലീസിൽ അറിയിക്കുന്നത് . ജാനെറ്റ് സ്വമേധയ വീട് വിട്ട് പോയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് .ഭര്‍ത്താവ് റെനെയുടെ ഇടപെടലില്‍ സംശയം തോന്നിയ പോലീസ് ഉടന്‍തന്നെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ്
സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിയുന്നത്. കൃത്യം നടത്തിയത് താനാണെന്ന് റെനെ ഫെര്‍ഹോഫന്‍ പോലീസിനോട് സമ്മതിച്ചു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് കലാരംഗത്ത് ഏറെ സജീവും മികച്ച ഒരു നര്‍ത്തകിയുമായിരുന്നു. സംഭവത്തിന്റെ കാരണം ദുരൂഹമാണ്. കൊല എന്നു നടന്നുവെന്നോ എങ്ങനെ കൊലപ്പെടുത്തിന്നോ ഇതുവരെ വ്യക്തമായിട്ടില്ല. മരണകാരണം ശനിയാഴ്ച നടത്തുന്ന പോസ്റ്റ്‌മോർട്ടത്തിലേ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button