NewsSports

റിയോ ഒളിമ്പിക്‌സില്‍ വിതരണം ചെയ്യുന്നത് ലക്ഷകണക്കിന് കോണ്ടങ്ങള്‍ !

റിയോ ഡി ജനീറോ: 2016 റിയോ ഒളിമ്പിക്‌സില്‍ വിതരണം ചെയ്യുന്നത് 4,50,000 ഗര്‍ഭ നിരോധ ഉറകള്‍. നാലുവര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ വിതരണം ചെയ്ത ഗര്‍ഭ നിരോധന ഉറകളെക്കാള്‍ മൂന്നു മടങ്ങ് വലുതാണിതെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വ്യക്തമാക്കി. സ്ത്രീകള്‍ക്കായി 100,000 ഉറകളും പുരുഷന്മാര്‍ക്ക് 350,000 ഉറകളുമാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുന്നത്. 10,500 അത്‌ലറ്റുകളടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സില്‍ സുരക്ഷിത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കോണ്ടം വിതരണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. ഒളിമ്പിക്‌സ് വില്ലേജില്‍ സൗജന്യമായി ഇവ ലഭിക്കും.

ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസുമായി ബന്ധപ്പെട്ട ആശങ്കയാണോ ഒളിമ്പിക് അധികൃതര്‍ ഇത്ര കൂടുതല്‍ കോണ്ടം വിതരണം ചെയ്യുന്നത് എന്ന കാര്യം വ്യക്തമല്ല. അസോസിയേറ്റഡ് പ്രസ് ഇക്കാര്യം ഇമെയിലില്‍ ഐ.ഒ.സി അധികൃതരോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ആഗസ്റ്റ് 5നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.

സിക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡെങ്കിപ്പനിക്കും ചികന്‍ഗുനിയക്കും കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ഗുരുതരമായ ജനനവൈകല്യമുള്ള കുഞ്ഞിന്റെ പിറവിക്ക് കാരണമാകും. കുഞ്ഞുങ്ങളുടെ തലയോട്ടി ചുരുങ്ങിയിരിക്കുന്ന അവസ്ഥക്ക് മൈക്രോഫാലി എന്നാണ് പറയുന്നത്. മുതിര്‍ന്നവരില്‍ നാഡികളെ ബാധിക്കുന്ന ഗില്ലന്‍ബാരിക്കും കാരണമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button