KeralaIndiaNews

പക്ഷിപ്പനി ; സംസ്ഥാനത്ത് കോഴിവില വര്‍ദ്ധിച്ചു

ആലപ്പുഴ: കര്‍ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കോഴിവില കൂടുന്നു. ദിവസങ്ങള്‍ക്ക് മുന്പ് 100 കടന്നിട്ടില്ലായിരുന്ന കോഴിവില ഇപ്പോള്‍ കിലോയ്ക്ക് വില 200 കടന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചെക്ക്പോസ്റ്റുകളില്‍ പരിശോധന കടുപ്പിക്കുകകയും അതിര്‍ത്തി കടന്നെത്തുന്ന വണ്ടികളുടെ എണ്ണം കുറയുകയും ചെയ്തതാടെ കോഴി വരവും കുറഞ്ഞിട്ടുണ്ട്.

അണുനശീകരണവും മറ്റും നടത്തിയാണ് അതിര്‍ത്തികളിലൂടെ വണ്ടികള്‍ കയറ്റി വിടുന്നതെങ്കിലും ഭീഷണിയിലാണ് കേരളവും. എന്നാല്‍ ഇതുവരെ കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം 12,000 പക്ഷികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് കണ്ടെത്തിയിട്ടില്ല.

അതേസമയം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണമുണ്ട്. തമിഴ്നാട് ചെക്ക്പോസ്റ്റുകളിലും പരിശോധനകളും അണുനശീകരണ പരിപാടികളും ശ്രദ്ധയോടെ ചെയ്യുന്നുണ്ട്. വണ്ടികള്‍ പ്രവേശിപ്പിക്കുന്നത് കര്‍ക്കശമായതോടെ കോഴിയുടെ ദൗര്‍ലഭ്യം നേരിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button