തിരുവനന്തപുരം: മന്ത്രിസഭയുടെ വലിപ്പം വര്‍ധിപ്പിക്കുകയാണെങ്കില്‍ അഞ്ചു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളും നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാന്‍ തീരുമാനമായി. സി.പി.ഐ കൗണ്‍സില്‍ ചേര്‍ന്ന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
പൊതുവേ മന്ത്രിമാരുടെ എണ്ണം കുറഞ്ഞിരിക്കണമെന്നാണു സിപിഐയുടെ ആഗ്രഹം. എന്നാല്‍ മന്ത്രിമാരുടെ എണ്ണം കൂട്ടുകയാണെങ്കില്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണു സിപിഐ.
Post Your Comments