KeralaNews

ഭരണവിരുദ്ധ വികാരം തിരിച്ചറിയാന്‍ വൈകിയത്‌ തിരിച്ചടിക്ക് കാരണം: വി.ഡി. സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കടുത്ത ആരോപണങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ രാഗത്ത്. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏറെ മുന്നിലായിരുന്നെങ്കിലും പാളിച്ചകള്‍ ഏറെ ഉണ്ടായിട്ടുണ്ട്. അക്കാര്യങ്ങള്‍ തുറന്ന് സമ്മതിക്കുന്നതില്‍ തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുളള അഴിമതി ആരോപണങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്ന സമൂഹമാണ് ഇന്നത്തേത്. അത്തരത്തില്‍ നോക്കുമ്പോള്‍ അഴിമതി ആരോപണങ്ങള്‍, വര്‍ഗീയതയ്ക്ക് എതിരെ കര്‍ശന നിലപാട് എടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉണ്ടായ കാലതാമസവും വിവാദങ്ങളും ഇതെല്ലാം തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിച്ചു എന്ന കാര്യം പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

ആരോപണ വിധേയരായവരെ മത്സരിപ്പിച്ചാലും ഇല്ലെങ്കിലും ഒരേ റിസല്‍ട്ട് തന്നെയാകും ഉണ്ടാകുന്നത്. അതിനാല്‍ പാളിച്ചകള്‍ ഉണ്ടായെന്നത് തുറന്ന് സമ്മതിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി. ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. അത് തിരിച്ചറിയുന്നതില്‍ വൈകിയെന്നും സതീശന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button