തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയനെ പ്രഖ്യാപിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വാര്‍ത്താസമ്മേളനത്തില്‍ പിണറായിയെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു .
എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. സെക്രട്ടേറിയേറ്റില്‍ ഇല്ലാത്ത വിഎസ്സിനെ ഇക്കാര്യം വിളിച്ചുവരുത്തി അറിയിക്കുകയായിരുന്നു.വിഎസ് പ്രചാരണത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിന്റെ ഫിദല്‍ കാസ്ട്രോയാണ് വിഎസ് എന്ന് യെച്ചൂരി വിശേഷിപ്പിച്ചു. ഫിദല്‍ കാസ്ട്രോയെ പോലെ കേരളത്തില്‍ വിഎസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments