മോസ്‌കോ: മരുന്നുപയോഗ പരിശോധനയില്‍ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അവര്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഷാമില്‍ തര്‍പ്പിഷേവാണ് ഷറപ്പോവയുടെ പിന്മാറ്റത്തെക്കുറിച്ച് സൂചന നല്‍കിയത്.
അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വാദം കേള്‍ക്കല്‍ ഇപ്പോള്‍ നടക്കുകയാണ്. തെളിയിക്കപ്പെട്ടാല്‍ നാലു വര്‍ഷം വരെ വിലക്ക് ഷറപ്പോവയ്ക്കു നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിടെയാണ് ഷറപ്പോവ പിടിക്കപ്പെടുന്നത്. നിരോധിത മരുന്നായ മാസിഡോണിയം ഷറപ്പോവ ഉപയോഗിച്ചിരുന്നതായാണ് തെളിഞ്ഞത്. എന്നാല്‍, ഈ മരുന്ന് നിരോധിച്ച വിവിരം താന്‍ അറിഞ്ഞിട്ടില്ലായിരുന്നുവെന്നാണ് ഷറപ്പോവയുടെ വാദം.
Post Your Comments