ടെക്സസ് : മൂന്നു വയസ്സുകാരനെ പിതാവ് വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛനായ പതിനെട്ടുകാരന് ജോര്‍ജ്ജാണ് കുട്ടിയെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
അപകടം നടക്കുമ്പോള്‍ ഒക്ക്ലഹോമയിലെ അപ്പാര്‍ട്ട്മെന്റില്‍ ജോര്‍ജും കൊല്ലപ്പെട്ട മകനും തനിച്ചായിരുന്നു. കട്ടിലില്‍ കിടന്ന് ചാടിയ ഡൊമിനിക്കിനോട് ചാട്ടം നിര്‍ത്താന്‍ ജോര്‍ജ് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍, അനുസരിക്കാന്‍ കൂട്ടാക്കാത്ത ഡൊമിനിക് ചാട്ടം നിര്‍ത്തിയില്ല. ഇതില്‍ പ്രകോപിതനായ ജോര്‍ജ് കുട്ടിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ശബ്ദംകേട്ട് സമീപത്തെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും ഓടിയെത്തിയവര്‍ തലയ്ക്ക് വെടിയേറ്റ് കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലുള്ള ഡൊമിനിക്കിനെയാണ് കണ്ടത്. തുടര്‍ന്ന് എമര്‍ജന്‍സി നമ്പറായ 911 ല്‍ വിളിച്ചു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ ആംബുലന്‍സ് സ്ഥലത്തെത്തി ഡൊമിനികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments