ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കുട്ടിക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ദിവസവും 22 ഓളം കുട്ടികളെ കാണാതാകുന്നതായി വിവരാവകാശ രേഖ. 2015 ലെ വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കാണിത്.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുമാണ് അധികവും കുട്ടികളെ കാണാതാകുന്നതെന്നും രേഖയില്‍ വ്യക്തമാക്കുന്നു. 2014 ല്‍ ദിവസവും 18 കുട്ടികളെയാണ് കാണാതായിരുന്നതെങ്കില്‍ അടുത്ത വര്‍ഷം ഇത് 22 ആയി ഉയര്‍ന്നു. മാതാപിതാക്കളുമായി വഴക്കിട്ട് നിരവധി കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെയാണ് അധികവും കാണാതാകുന്നത്.
കാണാതാകുന്ന കുട്ടികളില്‍ അധികവും 12 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നിന്നും കാണാതായത് 7928 കുട്ടികളെയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ചും ഡല്‍ഹിയില്‍ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്ദ്ധനവവുള്ളതായി പറയുന്നു. ഡല്‍ഹിയില്‍ കുട്ടിക്കടത്തുകള്‍ വര്‍ദ്ധിക്കുന്നു എന്നതിനുള്ള സൂചനയാണിതെന്ന് എന്‍ജിഒ അധികൃതര്‍ പറയുന്നു.
Post Your Comments