ന്യൂഡല്‍ഹി : എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം തടയാന്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യ പഠനവിവരങ്ങളുമായി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനപ്പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്കു തുണയായി ഐ.ഐ.ടി ഫാക്കല്‍റ്റിയില്‍നിന്നു വിവിധ വിഷയങ്ങളിലുള്ള സൗജന്യ ക്ലാസുകളും മുന്‍ പ്രവേശനപ്പരീക്ഷകളിലെ ചോദ്യക്കടലാസുകളും ഉള്‍പ്പെടുത്തിയ പോര്‍ട്ടലും മന്ത്രാലയം തയാറാക്കും.
ഐ.ഐ.ടി-ജെ.ഇ.ഇ പ്രവേശനപ്പരീക്ഷയിലെ ചോദ്യങ്ങള്‍ പ്ലസ് ടു സിലബസ് നിലവാരത്തിലായിരിക്കണമെന്നും തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ഐ.ഐ.ടി പ്രവേശനത്തിനു തയാറെടുക്കാന്‍ ബാഹ്യസഹായം വേണമെന്നതാണു വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്കു സ്വയം തയ്യാറെടുക്കാന്‍ സഹായിക്കുന്ന ഐ.ഐ.ടി പോര്‍ട്ടലും മൊബൈല്‍ ആപ്പും രണ്ടു മാസത്തിനകം മന്ത്രാലയം വികസിപ്പിക്കും. പോര്‍ട്ടലില്‍ ഐ.ഐ.ടിയുടെ 50 വര്‍ഷത്തെ പ്രവേശനപ്പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ സൗജന്യമായി വിദ്യാര്‍ഥികള്‍ക്കു ലഭിക്കും.
Post Your Comments