International

തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി ; വയറു കീറി മൊബൈല്‍ പുറത്തെടുത്തു

ഡബഌന്‍ : തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി. ഡബഌനിലെ ടള്ളാട്ട് ആശുപത്രിയിലായിരുന്നു മൊബൈല്‍ പുറത്തെടുക്കാന്‍ ഓപ്പറേഷന്‍ നടത്തിയത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് സര്‍ജറി കേസ് റിപ്പോര്‍ട്ട്‌സിലാണ് ഈ വിവരം രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം മൊബൈല്‍ വിഴുങ്ങിയത് എന്തിനാണെന്നോ എങ്ങിനെയാണെന്നോ ഉള്ള വിവരം ജേര്‍ണലില്‍ ഇല്ല. ഇയാള്‍ മാനസീകരോഗിയാണെന്ന വിവരം മാത്രമാണ് ജേര്‍ണല്‍ പുറത്തുവിട്ടിരിക്കുന്നത്. തടവുകാരനായ യുവാവ് മണിക്കൂറുകളോളം തുടര്‍ച്ചയായി ഛര്‍ദ്ദിച്ച ശേഷം മരണവെപ്രാളം കാണിക്കുകയും ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ മൊബൈല്‍ കണ്ടെത്തുകയായിരുന്നു. ഒരു ക്യാമറയില്‍ ഗ്രിപ്പറും ലൈറ്റും വെച്ച് ഫോണ്‍ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷനെ തന്നെ ആശ്രയിച്ചു. വയറു കീറി മൊബൈല്‍ പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button