ഇന്ത്യന്‍ മാപ്പുകളില്‍ കാശ്മീരിനെ തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ അധികാരം നല്‍കുന്ന ബില്‍ ഇന്ത്യ ഡ്രാഫ്റ്റ് ചെയ്തതിനെതിരെ ഐക്യരാഷ്ട്രസഭയെ ഇടപെടുത്താനുള്ള പാകിസ്ഥാന്‍റെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതികരണം.
ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന ഡ്രാഫ്റ്റ് ബില്‍ “ജമ്മു-കാശ്മീര്‍ മുഴുവനും ഇന്ത്യയുടെ അവിഭാജ്യഘടകമായതിനാല്‍ രാജ്യത്തിന്‍റെ അഭ്യന്തര നിയമകാര്യമാണെന്നും, പാകിസ്ഥാനെന്നല്ല ആര്‍ക്കും അതില്‍ നിലപാടെടുക്കാന്‍ അധികാരമില്ല” എന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
“ഉഭയകക്ഷി ചര്‍ച്ചയിലൂടെ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ എല്ലായ്പ്പോഴും തയാറായ വിഷയങ്ങള്‍ അനാവശ്യമായി അന്തരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പാകിസ്ഥാന്‍റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെ ഗവണ്‍മെന്‍റ് അതിനിശിതമായ രീതിയില്‍ തള്ളിക്കളയുന്നു,” സ്വരൂപ് പറഞ്ഞു.
ഇന്ത്യയുടെ ജിയോസ്പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ റെഗുലേഷന്‍ ബില്ലിനെതിരെ പാകിസ്ഥാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്തുത ബില്‍ ഇന്ത്യ പാസ്സാക്കിയതോടെ ഗൂഗിള്‍, അപ്പിള്‍ മുതലായ ആഗോളഭീമന്മാര്‍ വരെ ഇപ്പോള്‍ ഇന്ത്യന്‍ മാപ്പില്‍ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത വാര്‍ത്താ ചാനല്‍ അല്‍-ജസീറ ഇന്ത്യന്‍ മാപ്പിന്‍റെ തെറ്റായ ചിത്രീകരണം ഒന്നിലേറെത്തവണ നടത്തിയത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ ഗവണ്‍മെന്‍റ് അതിനെതിരെ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഒരാഴ്ചയോളം ചാനലിന്‍റെ സംപ്രേക്ഷണം തന്നെ നിലച്ചു പോയിരുന്നു.
Post Your Comments