NewsIndia

സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി :സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത് കുറ്റകരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് .ഓൺലൈൻ  പെരുമാറ്റത്തിന് ചട്ടം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതിയ വനിതാ നയം പുറത്തിറക്കിയ ചടങ്ങിലാണ് മേനകാ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൂടാതെ ജോലിക്കാരായ വനിതകള്‍ക്ക് അനുവദിക്കുന്ന പ്രസവ അവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും പുതിയ നയത്തില്‍ പറയുന്നുണ്ട്. പ്രസവ അവധി എട്ടുമാസമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് നിരവധി ഗര്‍ഭിണികള്‍ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അവരുടെ ആവശ്യം നടപ്പിലാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്നും മേനകാ ഗാന്ധി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button