തെഹ്റാന്: തലമറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ഇറാനില്‍ എട്ടു വനിതാ മോഡലുകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രശസ്തരായ മോഡലുകളാണ് അറസ്റ്റിലായത്. ഇവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇറാനില്‍ ഇസ്ലാമിക നിയമം തെറ്റിച്ച് മോഡലിംഗ് നടത്തുന്നവരെ പിടികൂടുന്ന ‘സ്പൈഡര്‍ 2’ ഓപറേഷന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് തല മറയ്ക്കല്‍ നിര്‍ബന്ധമാണ്. മോഡലുകളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പടെ 170 പേര്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍
Post Your Comments