ന്യൂഡല്‍ഹി : ആപ്പിള്‍ കമ്പനിയുടെ സി.ഇ.ഒ ടിം കുക്ക് ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ആപ്പിള്‍ സി.ഇ.ഒ എന്ന നിലയില്‍ കുക്കിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കഴ്ച നടത്തും.
കുക്കിന്റെ രണ്ടാംഘട്ട ഏഷ്യന്‍ സന്ദര്‍ശനമാണിത്. ആപ്പിളിന്റെ ഐ ഫോണ്‍ വിപണി വന്‍തകര്‍ച്ച നേരിടുന്ന നിര്‍ണായക സാഹചര്യത്തിലാണ് കുക്കിന്റെ സന്ദര്‍ശനം. ഇന്ത്യയില്‍ ഐഫോണ്‍ വിപണിയെ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മാത്രവുമല്ല ആപ്പിളിന്റെ നവീകരിച്ച ഫോണുകളുടെ വില്‍പ്പനയ്ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശന വേളയില്‍ ഇതും ചര്‍ച്ചയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ കുക്കുമായി ചര്‍ച്ച നടത്തും. ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുടറക്കുന്നതിനുള്ള പദ്ധതിയിലാണ് ആപ്പിള്‍. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം വില്‍പ്പന 25 ശതമാനം ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.
Post Your Comments