സൈബര്‍ ബ്ലായ്‌ക്ക് മെയിലിംഗ് എന്ന വലിയ വെല്ലുവിളി ഒരോ സോഷ്യല്‍ മീഡിയ ഉപയോക്‌താവിനു മുന്നിലുണ്ടെന്ന് വിദഗ്ദർ പറയുന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദിനംപ്രതി ലോകത്തിലാകെ നൂറുകണക്കിന് സൈബര്‍ ബ്ലായ്‌ക്ക് മെയ്‌ലിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണെന്നതു ശ്രദ്ധേയം.
എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നുള്ള വ്യക്‌തമായ ധാരണ ഇല്ലാതിരിക്കുന്നത് അപകടങ്ങളുടെ ആക്കം കൂട്ടും. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഏറെക്കാലം സംരക്ഷിക്കാനോ സൂക്ഷിക്കാനോ കഴിയില്ല. ചില സാഹചര്യങ്ങളില്‍ ഇവ മറ്റാവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ തന്നെ ഉപയോഗിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട് . പുതിയതായി എന്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പും നിബന്ധനകള്‍ കൃത്യമായി വായിച്ചു നോക്കുക,
അപരിചിതര്‍ക്ക് സ്വന്തം പ്രെഫൈയിലിലേയ്‌ക്ക് പ്രവേശനം നല്‍കാതിരിക്കുക,എല്ലാ അക്കൗണ്ടുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക, നിങ്ങളുടെ വാട്ട്‌സാപ്പ് മറ്റ് ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുക, സോഷ്യല്‍ മീഡിയ ആക്കൗണ്ടുകള്‍ നിങ്ങള്‍ മാത്രം ഉപയോഗിക്കു. എന്തു സാഹചര്യം വന്നാലും ഇത് മറ്റുള്ളവര്‍ക്ക് കൈമാറരുത് .
Post Your Comments