ഗയ: ബിഹാറിലെ ജെഡിയു മുന്‍ നേതാവ് മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. വീട്ടില്‍ മദ്യം സൂക്ഷിച്ചുവെന്നതാണ് മനോരമ ദേവിക്കെതിരെയുളള കുറ്റം. യുവാവിനെ വെടിവച്ചു കൊന്ന റോക്കി യാദവിന്റെ അമ്മയാണ് മനോരമ ദേവി. വീട്ടില്‍ മദ്യം സൂക്ഷിച്ചുവെന്നതിനു പുറമെ വീട്ടുജോലിക്ക് കുട്ടിയെ നിര്‍ത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗയയില്‍ തന്റെ കാറിനെ മറികടന്നതിന് മനോരമ ദേവിയുടെ മകന്‍ റോക്കി യാദവ് യുവാവിനെ വെടിവച്ചു കൊന്നിരുന്നു. കേസില്‍ പിടിയിലായ റോക്കിയും പൊലീസ് കസ്റ്റഡിയിലാണ്. മദ്യനിരോധനം ഉള്ള ബിഹാറില്‍ മദ്യം സൂക്ഷിച്ചതിന് കേസെടുത്തതിനെ തുടര്‍ന്ന് മനോരമ ദേവിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.
Post Your Comments