India

ജെ.ഡി.യു നേതാവിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി : ജെ.ഡി.യു നേതാവിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിനെ വെടിവെച്ച് കൊന്നു. ജെ.ഡി.യു എം.എല്‍.സി മനോരമ ദേവിയുടെ ഭര്‍ത്താവും ജെ.ഡി.യു നേതാവുമായ ബിന്ദി യാദവാണ് യുവാവിനെ കൊന്നത്. അക്രമികളില്‍ ഒരാള്‍ കമാന്‍ഡോ യൂണിഫോമിലായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് പറഞ്ഞു.

അതേസമയം സംഭവം കൊലപാതകമല്ലെന്നും അപകടമാണെന്നും ബിന്ദി യാദവ് പറഞ്ഞു. സംഭവ സമയത്ത് തന്റെ മകനാണ് കാറോടിച്ചിരുന്നത്. അവനൊപ്പം നാല് സുഹൃത്തുക്കളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. കാറിനെ മറികടക്കുന്നതിനിടെ യുവാക്കളുമായി തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ മകന്‍ തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ബിന്ദി യാദവ് പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശിച്ച് വെടിയുതിര്‍ത്തതല്ലെന്നും അബദ്ധത്തില്‍ യുവാവിന്റെ മരണം സംഭവിക്കുകയായിരുന്നെന്നും ബിന്ദി യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button