ഗയ: ബിഹാറില്‍ 19കാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ബിജെപി ഗയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവത്തില്‍ ബീഹാര്‍ പോലീസ് അപ്പോള്‍ കാറിലുണ്ടായിരുന്ന ജെഡിയു നേതാവ് മനോരമ ദേവിയുടെ മകന്‍ റോക്കിയെയും മനോരമയുടെ സുരക്ഷാ ഭടനെയും ഭര്‍ത്താവ് ബിന്ധി യാദവിനെയും അറസ്റ്റ് ചെയ്തിരുന്നു.
ബോധ്ഗയയില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് തങ്ങള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തതെന്നും കാറിനെ മറികടന്നതും കാറിനു നേരെ റോക്കിയും രാജേഷ് കുമാറും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കാര്‍ നിര്‍ത്തി അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആദിത്യക്ക് വെടിയേറ്റതെന്ന് ആദിത്യയുടെ സുഹൃത്തായ ആയുഷ് പറഞ്ഞു.
എന്നാല്‍ മദ്യപിച്ച 2 പേര്‍ തങ്ങളുടെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് മകനെ കാറില്‍ നിന്നുമിറക്കി ദേഹോപദ്രവം ഏല്പിച്ചെന്നും ഇതിനിടയില്‍ മകന്റെ കൈയിലിരുന്ന ലൈസന്‍സ് ഉള്ള തോക്ക് അറിയാതെ പൊട്ടുകയുമായിരുന്നെന്ന്‍ യാദവ് അറിയിച്ചു.
Post Your Comments