NewsIndia

മുൻ ഡ​പ്യൂ​ട്ടി മേ​യ​റിനെ വെടിവെച്ച് കൊലപ്പെടുത്തി

റാഞ്ചി : മുൻ ഡ​പ്യൂ​ട്ടി മേ​യ​റടക്കം നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ മു​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ നീ​ര​ജ് സിം​ഗ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് അ​ശോ​ക് യാ​ദ​വ്, ഡ്രൈ​വ​ർ, ബോ​ഡി​ഗാ​ർ​ഡ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സിം​ഗ് സ​ഞ്ച​രി​ച്ച കാ​റി​നു നേരെയാണ് വെടിവെപ്പുണ്ടായത്.

സിം​ഗ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വ​ഴിയായിരുന്നു ആക്രമണം. റോ​ഡി​ലെ സ്പീ​ഡ് ബ്രേ​ക്ക​റി​നു സ​മീ​പം കാ​ർ സാ​വ​ധാ​ന​മാ​ക്കി​യപ്പോൾ അ​ജ്ഞാ​ത സംഘം വെടിവെയ്ക്കുകയായിരുന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ്അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button