കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ജാതിതിരിച്ചുള്ള സീറ്റ് വീതംവയ്പ്പില്‍ സിപിഎം ഈഴവരെ എങ്ങനെ വഞ്ചിച്ചു എന്ന്‍ വ്യക്തമാക്കുന്ന അഡ്വക്കേറ്റ് ജയശങ്കറിന്‍റെ കുറിപ്പ് ചര്‍ച്ചയാകുന്നു. മത-ജാതിചിന്തകള്‍ക്ക് അതീതരാണ് തങ്ങളെന്ന് പറയുകയും, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മത-സാമുദായിക സംഘടനകളുടെ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടും, ജാതി-മത പരിഗണനകളെ മുന്‍നിര്‍ത്തിയുള്ള സീറ്റ് വീതംവയ്പ്പ് നടത്തിക്കൊണ്ടും സിപിഎം നടത്തുന്ന രാഷ്ട്രീയക്കളിയില്‍ ഈഴവര്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്ന് കാര്യമാത്രപ്രസക്തമായി തുറന്നുകാട്ടുന്ന ലേഖനമാണ് ജയശങ്കറിന്‍റേത്.
ജയശങ്കറിന്‍റെ കുറുപ്പിന്‍റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം:
എറണാകുളം ജില്ലയിൽ മുപ്പതു ശതമാനത്തോളം വോട്ടർമാർ ഈഴവരാണ്. അവരിൽ 90% മാർക്സിസ്റ്റുകാരാണ്. പാർട്ടിക്കാരിൽ 70% ഈഴവർ തന്നെ.
ജില്ലയിൽ 14 മണ്ഡലങ്ങളാണുള്ളത്. പതിന്നൊന്നിടത്ത് സി.പി.എം. മത്സരിക്കുന്നു. രണ്ടിടത്ത് സി.പി.ഐ, ഒരിടത്ത് ജനതാദൾ. സ്ഥാനാർത്ഥികളുടെ ജാതി തിരിച്ച പട്ടിക ഇപ്രകാരമാണ്.
സുറിയാനി കത്തോലിക്കർ -2, ലത്തിൻ കത്തോലിക്കർ -2, യാക്കോബായ -3, മുസ്ലിം -2, നായർ -3, ധീവര -1, പട്ടികജാതി -1 (സംവരണം).
ചുരുക്കി പറഞ്ഞാൽ ഈഴവനായി ജനിച്ച ഒരു പൊന്നുമോനും സീറ്റില്ല. ജാതി ചോദിക്കരുത്, പറയരുത് , ചിന്തിക്കരുത് എന്ന് ഗുരു പറഞ്ഞത് വെറുതെയല്ല.
മധ്യ കേരളത്തിലെ മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. തൃശ്ശൂർ , ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സി.പി.എം. ഓരോ ഈഴവർക്കു സീറ്റ് കൊടുത്തു. കോട്ടയത്ത് ആർക്കുമില്ല.
സി.പി.ഐ.യുടെ കാര്യം അല്പം ഭേദമാണ്. തൃശ്ശൂർ -2, കോട്ടയം ആലപ്പുഴ 1 വീതം.
ജാഥയ്ക്ക് പോകാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും രക്തസാക്ഷികളാകാനും ഒരു കൂട്ടർ; മത്സരിക്കാനും ജയിക്കാനും മന്ത്രിയാകാനും മറ്റുള്ളവർ.
വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ?
Post Your Comments