NewsInternational

ആത്മാക്കള്‍ പരലോകത്ത് ഒറ്റയ്ക്കാകരുതെന്ന വിശ്വാസത്തിൽ മൃതദേഹങ്ങളെ വിവാഹം കഴിപ്പിക്കുന്ന നാട്

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണ്‌ ചൈനക്കാര്‍. അതിനാൽതന്നെ വളരെ വിചിത്രമായ ആചാരങ്ങളും ഇവർക്കുണ്ട് .അതിലൊന്നാണ്‌ ആത്മാക്കള്‍ പരലോകത്ത്‌ ഒറ്റയ്‌ക്കാകരുതെന്ന്‌ കരുതി മൃതദേഹങ്ങളെ വിവാഹം കഴിപ്പിക്കുന്ന രീതി.പുനര്‍ജന്മം ഉണ്ടെന്നും അതിനാല്‍ ആത്മാക്കള്‍ പരലോകത്ത്‌ ഒറ്റയ്‌ക്കാകാതിരിക്കുന്നതിന്‌ മൃതദേഹങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിക്കണന്ന്‌ ഇവര്‍ കരുതുന്നു.

ഷാങ്‌സിയിലെ വളരെ പഴക്കം ചെന്ന ആചാരമാണ് പ്രേത വിവാഹം. മാതാപിതാക്കളുടെ കടമയായിട്ടാണ് പ്രേത കല്യാണങ്ങളെ കാണുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ച ആണ്‍മക്കള്‍ക്ക് അവരെ ജീവിതത്തില്‍ വിവാഹം കഴിപ്പിച്ചു കൊടുക്കാത്തതിന്റെ വിഷമം മരിച്ചുകഴിയുമ്പോള്‍ മാതാപിതാക്കല്‍ പ്രേത വിവാഹം നടത്തി അകറ്റുന്നുവെന്നുമാണ് വിശ്വാസം. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് അവളുടെ ആത്മാവ് ഒരിക്കലും ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചു നല്‍കണമെന്ന വിശ്വാസമാണുള്ളത്.
ഈ ആചാരത്തിന് വേണ്ടി ശവകല്ലറകൾ കുത്തിപൊളിച്ചു മൃതദേഹങ്ങളുടെ കച്ചവടം നടത്താറുണ്ട് . ഇതിനെതിരെ നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button