കുവൈറ്റ് സിറ്റി : കുവൈത്തില്‍ ജീവനക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ തൊഴില്‍ നിയമം. ജീവനക്കാരെ പിരിച്ചുവിടാന്‍ ഇനി മുതല്‍ തൊഴില്‍ മന്ത്രാലത്തിന്റെ അനുമതി വേണം. അനുമതി ലഭിക്കാതെ പിരിച്ചുവിട്ടാല്‍ ആ സമയത്തെ വേതനം കൂടി ജീവനക്കാര്‍ക്ക് നല്കുകയും വേണം. ജീവനക്കാരുടെ പെര്‍മിറ്റുകള്‍ നിര്‍ബന്ധമായും തൊഴില്‍ മന്ത്രാലയത്തില്‍ കൊടുത്ത് ഒപ്പ് വാങ്ങിക്കണം.
അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ തൊഴിലുടമകളും ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ വേതനം നല്കാവൂ. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് തൊഴിലുടമയുടെ അക്കൗണ്ടുമായി തൊഴില്‍ മന്ത്രാലയം ആയിരിക്കും ബന്ധിപ്പിക്കുക. വേതന തര്‍ക്കം, വേതനം നല്കാതെയുള്ള പീഢനം, വഞ്ചിക്കപ്പെടല്‍ എന്നിവ ഒഴിവാക്കാനാണ് പുതിയ നിയമം. ലംഘിക്കുന്നവര്‍ക്ക് പിഴയും ആറ്മാസം വരെ ജയില്‍ ശിക്ഷയും ഉണ്ടാകും. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയും ഒപ്പും ഇല്ലാത്ത എല്ലാ കരാറുകളും അസാധുവായിരിക്കുകയും ഇത്തരത്തില്‍ കരാറുകള്‍ ഉണ്ടാക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
Post Your Comments