KeralaNews

ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍ മാതൃകയായി

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് ചെയ്തവരില്‍ പിണറായി വിജയനും സുരേഷ്‌ഗോപി എം.പിയും. കണ്ണൂരില്‍ രണ്ടാമനായി പിണറായി വോട്ട് ചെയ്തപ്പോള്‍ ശാസ്തമംഗലത്ത് സുരേഷ് ഗോപിയും പാണക്കാട് കുഞ്ഞാലിക്കുട്ടിയും ആലപ്പുഴയില്‍ ജി സുധാകരനും ആദ്യ മണിക്കൂറില്‍ തന്നെ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചു. ധര്‍മ്മടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടിയായ പിണറായി വിജയന്‍ രാവിലെ തന്നെ കുടുംബസമേതം വോട്ട് ചെയ്യാനെത്തിയിരുന്നു. ഭാര്യ, മകന്‍, മകള്‍ കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പിണറായി ആര്‍സി അമലാ സ്‌കൂളിലെ 106 ാം നമ്പര്‍ ബൂത്തില്‍ രണ്ടാമനായി വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം ശാസ്തമംഗലത്തായിരുന്നു സുരേഷ്‌ഗോപി എം.പിയുടെ വോട്ട്. രാജ്യസഭാംഗമായ ശേഷമുള്ള ആദ്യവോട്ട് രേഖപ്പെടുത്താന്‍ ശാസ്തമംഗലം എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കുടുംബസമേതമായിരുന്നു സുരേഷ്‌ഗോപി എത്തിയത്. പ്രതീക്ഷ വാനോളമുണ്ടെന്നും ജനങ്ങള്‍ നേരായ വഴിക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ആദ്യമണിക്കൂറില്‍ വോട്ട് ചെയ്തവരില്‍ മുസ്ലീംലീഗ് നേതാവ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളും ബൂത്തുകളുമുള്ള ജില്ലയില്‍ പാണക്കാട് സി.കെ.എല്‍.എം എല്‍.പി സ്‌കൂളില്‍ 84, 86 ബൂത്തുകളില്‍ ഇവര്‍ രാവിലെ 7 മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി. വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ശബരീനാഥ് അരുവിക്കരയില്‍ ആദ്യം വോട്ട് ചെയ്തു. യുവനടന്‍ ദുല്‍ഖര്‍ സല്‍മാനും ആദ്യമണിക്കൂറില്‍ വോട്ട് ചെയ്തവരില്‍ പെടും. പനമ്പള്ളി നഗറിലെ ബൂത്തില്‍ ഏഴേ മുക്കാലോടെ ദുല്‍ക്കര്‍ സല്‍മാന്‍ വോട്ട് ചെയ്തു മടങ്ങി. നേരത്തേ തൃശൂര്‍ സ്ഥാനാര്‍ത്ഥി പത്മജയും ഇവിടെ വോട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button