ഡൽഹി : ഡൽഹിയില്‍ വൃദ്ധസദനത്തില്‍ കഴിയുന്ന മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായി ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ക്ഷേമകാര്യം അന്വേഷിച്ചു. കനുഭായിക്ക് വേണ്ടി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മോദി അറിയിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയെ കമുഭായിയെ സന്ദര്‍ശിക്കാനായി അയക്കുകയും ചെയ്തു. 45 മിനുട്ടുകളോളം ശര്‍മ്മ കനുഭായിയുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ശര്‍മ്മ കനുഭായിയെ അറിയിച്ചു.
കനുഭായിയും ഭാര്യ ഡോ. ശിവലക്ഷ്മി ഗാന്ധിക്കൊപ്പം ഗുരു വിശ്രമം വൃദ്ധസദനത്തിലാണ് കഴിയുന്നത്. 125 അന്തേവാസികള്‍ ഇവിടെയുണ്ട്. മെയ് എട്ടിനാണ് അദ്ദേഹവും ഭാര്യയും ആശ്രമത്തില്‍ എത്തിയത്.
Post Your Comments