KeralaNews

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ട് തലസ്ഥാനത്ത്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പെട്ട പാറ്റൂര്‍ വാട്ടര്‍ അതോറിട്ടി ഓഫീസിലെ ബൂത്തില്‍ ഇന്ന് ചരിത്ര നിമിഷമായിരുന്നു. കേരളത്തില്‍ ആദ്യമായി മൂന്നാംലിംഗക്കാരില്‍പ്പെട്ട ഒരാള്‍ വോട്ട് രേഖപ്പെടുത്തി. ടി.വി ഷോകളിലൂടെ പ്രശസ്തയായ സൂര്യയാണ് ഭര്‍ത്താവ് അഭിലാഷുമൊത്ത് തന്റെ ആദ്യ സമ്മതിദാന അവകാശം വിനിയോഗിച്ചത്.’മൂന്നാംലിഗക്കാരായ ഞങ്ങളെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് ഇന്ന് ഞാന്‍ രേഖപ്പെടുത്തിയ വോട്ട്. എന്റെ കന്നിവോട്ടാണിത്. ഇപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ് സൂര്യ പറഞ്ഞു. കേരളത്തില്‍ രണ്ട് ട്രാന്‍ഡ്‌ജെന്‍ഡര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ സൂര്യയും തൃശൂരില്‍ സുജിയും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടവകാശവും ഐ.ഡികാര്‍ഡും ലഭിക്കാന്‍ തങ്ങള്‍ മാതൃകകളാവട്ടെയെന്നും സൂര്യ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button