കൊല്‍ക്കത്ത: സ്വകാര്യബസില്‍ വനിതായാത്രക്കാരിയെ അപമാനിച്ച ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ രാജ്ഭവന് സമീപം ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ആളൊഴിഞ്ഞ ബസില്‍ നിന്ന് കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ് പ്ലേസ് ഈസ്റ്റില്‍ പിതാവിനൊപ്പം ഇറങ്ങുമ്പോഴാണ് ഇരുപതുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് രാജ്ഭവന്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തുകയായിരുന്നു. ഇവര്‍ ബസ് നിര്‍ത്തിച്ച് ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉട്ടാര്‍പര സ്വദേശിയായ യുവതി പിതാവിനൊപ്പം ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. തിരിച്ച് ഹൗറയിലേക്കുള്ള ട്രെയിനില്‍ വീട്ടിലേക്കു മടങ്ങാനായി ബസില്‍ കയറിയതായിരുന്നു അവര്‍.
Post Your Comments