ഗുരുദാസ്പൂര്‍:13 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിയായ താഹിറയ്ക്ക് ഇന്ത്യ പൗരത്വം നല്‍കി. ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് ഷബർവാളാണ് താഹിറയ്ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.ഗുരുദാസ്പൂര്‍ സ്വദേശിയായ മക്ബുല്‍ അഹമ്മദിനെ വിവാഹം ചെയ്താണ് 33കാരിയായ താഹിറ ഇന്ത്യയിലെത്തിയത്. 2003ലായിരുന്നു വിവാഹം. 2011ല്‍ പൗരത്വത്തിനുള്ള അപേക്ഷ നല്‍കി. ഏഴ് വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസം ഉണ്ടായിരിക്കണം എന്ന് നിയമമുള്ളതിനാലാണ് അപേക്ഷ നല്‍കാന്‍ വൈകിയത്.പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ താഹിറയ്ക്ക് പൗരത്വം നല്‍കുന്നതിന് പൂര്‍ണ പിന്തുണ നല്‍കി. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. പൗരത്വം ഇല്ലാതിരുന്നതിനാല്‍ താഹിറയ്ക്ക് 13 വര്‍ഷമായി സഞ്ചാര സ്വാതന്ത്ര്യം ഇല്ലായിരുന്നു.
താഹിറയ്ക്ക് മൂന്ന് മക്കളുണ്ട്. മക്കള്‍ക്ക് എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വമാണ്. ഇനി പാകിസ്ഥാനിൽ പോയി ബന്ധുക്കളെ കാണുന്നതിൽ തടസമില്ലെന്ന് അധികൃതർ അറിയിച്ചു .
Post Your Comments