തിരുവനന്തപുരം: ഇന്നു വൈകിട്ടു മുതല്‍ കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്കാണു സംസ്ഥാനത്താകെ മഴയ്ക്കുള്ള സാധ്യത.
വേനല്‍ചൂട് ഏറ്റവുമധികം ബാധിച്ച പാലക്കാട് ജില്ലയില്‍ രണ്ടു ദിവസം കൊണ്ട് അഞ്ചു ഡിഗ്രി വരെ ചൂടു കുറഞ്ഞിരുന്നു.വേനല്‍മഴയെ തുടര്‍ന്നു സംസ്ഥാനത്തു പൊതുവെ താപനില താഴ്ന്നിട്ടുണ്ട്. ഇലക്ഷന് ദിവസം കടുത്ത മഴയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments