NewsInternational

ടിബറ്റ്‌, പാക്-അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ ചൈനീസ്‌ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു

ടിബറ്റില്‍ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പാകിസ്ഥാന്‍റെ കൈവശമുള്ള കാശ്മീര്‍ പ്രദേശങ്ങളിലും സൈന്യത്തിന്‍റേയും, മറ്റു മേഖലകളിലുള്ള ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്-അധീന കാശ്മീരില്‍ ചൈനീസ്‌ നിക്ഷേപം വന്‍തോതില്‍ കൂടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 46-ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ചൈന പാകിസ്ഥാന് നിര്‍മ്മിച്ചു നല്‍കുന്ന ചൈന-പാകിസ്ഥാന്‍-സാമ്പത്തിക ഇടനാഴി (സിപിഇസി) കറാച്ചിയിലെ ഗ്വദാര്‍ തുറമുഖത്തെ ചൈനയുടെ സിന്‍ജിയാംഗ് പ്രവിശ്യയുമായി കാറക്കോറം ഹൈവേ വഴി ബന്ധിപ്പിക്കും.

പാകിസ്ഥാനില്‍ താവളമുറപ്പിച്ചിട്ടുള്ള അന്താരാഷ്‌ട്ര ഭീകരരെ നിരോധിക്കാന്‍ ഇന്ത്യ യുഎന്‍-ല്‍ നടത്തിയ നീക്കത്തെ ചൈന തുരങ്കം വച്ചത് ഇരുശക്തികള്‍ക്കുമിടയിലുള്ള ബന്ധത്തെ ചെറുതായി സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ചൈനയുടെ 23-ലക്ഷം ശക്തിയുള്ള സൈന്യത്തെ ഈയിടെ പ്രസിഡന്‍റ് നവീകരിച്ചിരുന്നു. തന്ത്രപ്രധാനമായ മിസൈല്‍ സൈനിക വിഭാഗം, അതിന്‍റെ സഹായ വിഭാഗം എന്നിവയില്‍ നിന്ന് ഒരു പിഎല്‍എ റോക്കറ്റ് ഫോഴ്സ് രൂപീകരിച്ചാണ് ജിന്‍പിംഗ് ഇത് നടപ്പിലാക്കിയത്. മിസ്സൈല്‍ ആക്രമണങ്ങള്‍ക്ക് ഇലക്‌ട്രോണിക്-സൈബര്‍ സഹായങ്ങള്‍ നല്‍കുക എന്ന ഉത്തരവാദിത്തമാണ് ഈ പുതിയ വിഭാഗത്തിനുള്ളത്.

അമേരിക്കന്‍ ശൈലിയില്‍ കര-നാവിക-വായു സേനകള്‍ സംയുക്തമായി കമാന്‍ഡ് കയ്യാളുന്ന രീതിയിലേക്ക് ചൈനീസ്‌ സൈന്യത്തെ മാറ്റിയെടുക്കകയാണ് ജിന്‍പിംഗിന്‍റെ അടുത്ത ലക്ഷ്യം. നിലവില്‍ കരസേനയാണ് പിഎല്‍എയുടെ അധികാരം കയ്യാളുന്നത്. ശതകോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ചാണ് ചൈന തങ്ങളുടെ സൈന്യത്തിന്‍റെ ആധുനീകരണം നടത്തിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button