ടെഹ്റാന് ● ഐ.എസിന്റെ ശല്യത്തില്‍ അന്യഗ്രഹജീവകളും മനം മടുത്തോ? കഴിഞ്ഞ ദിവസം തുടര്‍ക്കിയില്‍ ഐ.എസിന്റെ ശക്തികേന്ദ്രത്തിന് സമീപം ആകാശത്ത് നിന്നുണ്ടായ അജ്ഞാത ആക്രമണമാണ് ഇങ്ങനെയൊരു ചര്‍ച്ചയിലേക്ക് നയിച്ചത്. മേയ് 5 ന് അര്‍ദ്ധരാത്രിയോടെയാണ് ഉൽക്കയ്ക്കു സമാനമായ എന്തോ ഒരു വസ്തു തുർക്കിക്കടുത്ത് സൻല്യുർഫ പ്രവിശ്യയിലെ ഐഎസിന്റെ ശക്തികേന്ദ്രത്തിനു സമീപത്തായി പൊട്ടിത്തെറിച്ചത്. ഇത് എന്താണെന്നോ, എവിടെ നിന്ന് വന്നെന്നോ ആര്‍ക്കും വിശദീകരണം നല്കാന് കഴിഞ്ഞിട്ടില്ല.
പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ സമീപത്തെ ഒരു സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതിവേഗത്തില്‍ പാഞ്ഞുവന്ന വെളിച്ചം മേഘങ്ങൾക്കുള്ളിലേക്കു കയറുകയും വൻപ്രകാശ വിന്യാസത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണു കാഴ്ച. ഏതാനും സെക്കൻഡുകൾ മാത്രമുള്ള വിഡിയോയിൽ വെളിച്ചം എവിടെ നിന്നാണു വന്നതെന്നു പോലും കാണാന്‍ കഴിയില്ല. ത്രിയിൽ വൻ ശബ്ദം കേട്ടിരുന്നതായും എന്തൊക്കെയോ തീപിടിച്ച വസ്തുക്കൾ ചിതറിത്തെറിക്കുന്നത് കണ്ടതായും ചില പ്രദേശവാസികളും പറഞ്ഞു. എന്നാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ പ്രദേശത്ത് നിന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. എന്താണു സംഭവിച്ചതെന്നു വിസദീകരിക്കാന്‍ പൊലീസിനോ വ്യോമസേനാവിഭാഗത്തിനോ സാധിച്ചിട്ടുമില്ല.
സിറിയ-തുർക്കി അതിർത്തിയുടെ തൊട്ടടുത്താണ് സൻല്യുർഫ. അതിനടുത്തു തന്നെയാണ് സിറിയയിലെ അറാഖ എന്ന ഐ.എസിന്റെ ശക്തികേന്ദ്രം. തുർക്കിക്കു തൊട്ടടുത്തു വരെ ഭീകരർ എത്തിയ സാഹചര്യത്തിൽ തങ്ങളും ഐ.എസിനു നേരെ വ്യോമാക്രമണം ആരംഭിച്ചതായി രാജ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ മേയ് അഞ്ചിനു രാത്രി യാതൊരുവിധ ആക്രമണവും നടത്തിയിട്ടില്ലെന്ന് സൈന്യം ഉറപ്പിച്ചു പറയുന്നു. ബോൾ ലൈറ്റ്നിങ്’ പോലെ അപൂർവമായുള്ള മിന്നൽ പ്രതിഭാസമായിരിക്കാം ഇതെന്നാണ് വിദഗ്ധരുടെ നിഗമനം.
Post Your Comments