NewsIndia

ഇടിമിന്നലേറ്റ് ഏഴു മരണം

മാല്‍ഡ: ബംഗാളിലെ മാല്‍ഡയില്‍ ശക്തമായ ഇടിമിന്നലില്‍ ഏഴുപേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറുപതിമൂന്നുകാരനായ സെയ്ദ്വക്കാറും മരുമകളും കുടുംബത്തിലെ മറ്റു നാലു പേരോടൊപ്പം വയലില്‍ ജോലി ചെയ്യുന്നതിനിടയില്‍ മിന്നലേറ്റു മരിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു നാലു പേരുടെയും നില ഗുരുതരമാണ്. ഇവര്‍ മാല്‍ഡയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാഹാല്‍ ഗ്രാമനിവാസികളാണ് ഇവര്‍.മാല്‍ഡയിലെ ഹാരിഷ്ചന്ദ്രപൂരില്‍ രണ്ടുപേരും, ചാന്‍ചോലില്‍ ഒരാളും, മറ്റ് രണ്ടുപേര്‍ ജില്ലയിലെ നോര്‍ത്ത് ദിനാജ്പൂരിലും വച്ച്‌ ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. കൂടാതെ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button