തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം ഇക്കുറി രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം. ഈ മാസം 28നും 30നും ഇടയില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണു സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയുടെ അറിയിപ്പ്. സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ ഒന്നിനാണു കാലവര്‍ഷം ആരംഭിക്കാറുള്ളത്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ ഈ മാസം 18നും 20നും ഇടയില്‍ കാലവര്‍ഷം എത്തും. കൊല്‍ക്കത്തയില്‍ ജൂണ്‍ പത്തിനും മുംബൈയില്‍ 12നും ഡല്‍ഹിയില്‍ ജൂലൈ ഒന്നിനും മഴയെത്തുമെന്നാണു പ്രവചനം. ഇക്കൊല്ലം പതിവില്‍ക്കൂടുതല്‍ മഴ കിട്ടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും പ്രവചിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നു ചില സ്ഥലങ്ങളില്‍ മഴ ലഭിക്കുമെങ്കിലും നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നു തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തു 17 വരെ വ്യാപകമായി മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.
Post Your Comments