Kerala

കൊല്ലത്തെ ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭം : കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു

കൊല്ലം : കൊല്ലത്തെ ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ നാസറി(50)നെയാണ് സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് 65000 രൂപ തട്ടിയെടുത്തത്. യുവതിക്കൊപ്പം ഹോട്ടല്‍മുറിയില്‍ നഗ്‌നചിത്രങ്ങളെടുത്ത് നാസറിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് ദുബായിയില്‍ നിന്നുള്ള പ്രവാസി വ്യവസായി എന്നാണ് സൂചന. തിരുവനന്തപുരം സ്വദേശിയായ സിനിമാ താരത്തിന്റെ ബന്ധുവിനും സംഭവവുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയും പൊലീസ് നല്‍കുന്നു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുംപഴതൂര്‍ ഇളവിനക്കര ആയില്യംകാവിന് സമീപം സുധീര്‍സദനത്തില്‍ ജയലാല്‍(23), ബാലരാമപുരം എ.വി സ്ട്രീറ്റില്‍ പട്ടാണിക്കൊടിതോപ്പ് വീട്ടില്‍ അക്ബര്‍ഷാ(24), മലപ്പുറം പെരുന്തല്‍മണ്ണ അനമങ്ങാട് ചോരാണ്ടി വാളയില്‍ കട്ടേക്കാട് വീട്ടില്‍ അബ്ദുള്‍സലാം(26), കോഴിക്കോട് കന്നൂര്‍ കൊയിലാണ്ടി ഉള്ളിയേരി വലയോട്ടില്‍ വീട്ടില്‍ ഇഷ എന്നു വിളിക്കുന്ന ജംഷീല(30), കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങനം അയനിക്കാട് കെവി ഹൗസില്‍ ജസീല(33), നെയ്യാറ്റിന്‍കര അതിയന്നൂര്‍ കണ്ണറവിള രോഹിത് ഭവനില്‍ രോഹിത് എം.രാജ്(23), തിരുവനന്തപുരം നേമം ഉപന്നിയൂര്‍ കാരക്കാമണ്ഡപത്തിന് സമീപം പൊറ്റവിള വീട്ടില്‍ അഷറഫ്(31), നെടുമങ്ങാട് പത്താംകല്ല് വിഐപി ജംഗ്ഷന് സമീപം സുമയ്യ മന്‍സിലില്‍ അജി എന്നു വിളിക്കുന്ന അജിത്(28), നേമം കല്ലിയൂര്‍ ഉപനിയൂര്‍ ശാന്തിവിള യുപി സ്‌കൂളിന് സമീപം വണ്ടാഴവിള വീട്ടില്‍ നിസാര്‍(31) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

സംഘത്തില്‍പ്പെട്ട യുവാവ് നാസറിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ഇഷയ്ക്ക് നല്‍കുകയും ഇവര്‍ നാസറിനെ നിരന്തരം വിളിച്ച് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പണംനല്‍കാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നു സംഘമെന്നും ദാരിദ്ര്യം മൂലമാണ് ഇതില്‍ അകപ്പെട്ടതെന്നും ഇര്‍ഷയും ജസീലയും അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിവ്. ഇവരില്‍ ഒരാള്‍ക്ക്് 500 രൂപ വണ്ടികൂലിക്ക് നല്‍കുകമാത്രമാണ് ചെയ്തത്. മറ്റൊരാള്‍ക്ക് 4000 രൂപ അക്കൗണ്ടില്‍ ഇട്ടതായും പോലീസിന് വിവരം ലഭിച്ചു. കൂടുതല്‍പേരെ സംഘം കബളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്‌കുമാര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button