KeralaNewsIndia

54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു

കോട്ടയം: അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) വെട്ടിക്കുറച്ചു. ഇതോടെ മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവുണ്ടാകും. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്​ഷന്‍, മസ്തിഷ്ക കാന്‍സറിനുള്ള ടെമോസോളോമൈഡ് എന്നിവയുടെ വില പകുതിയായി കുറയും.
1.20 ലക്ഷം രൂപയായിരുന്ന ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്​ഷന്റെ വില 55,812 രൂപയായി കുറഞ്ഞു. ഹൃദ്രോഗികള്‍ക്കു ഹൈപ്പര്‍ ടെന്‍ഷനുള്ള അംലോഡോപ്പിന്‍, റമിപ്രില്‍, അണുബാധയ്ക്കുള്ള സെഫ്റ്റിയാട്രോക്സോണ്‍, അസിത്രോമൈസിന്‍ ടാബ്ലറ്റ്, ഓറല്‍ ലിക്വിഡ് തുടങ്ങിയവയും വിലകുറഞ്ഞവയുടെ പട്ടികയിലുണ്ട്.
 
പുതുതായി ഇറക്കിയ ചില ബഹുസംയുക്ത മരുന്നുകളും എന്‍.പി.പി.എ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ വില നിലവില്‍ വന്നു. 191 മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക ആരോഗ്യമന്ത്രാലയം വിപുലീകരിച്ചു. പുതിയ കണക്കനുസരിച്ച്‌ 875 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുള്ളത്. മുന്‍പ് ഇത് 684 ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button