തിരുവനന്തപുരം: സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ രേഖയായി, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനും തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ളിപ്പിനും പുറമെ 10 രേഖകള്‍ കൂടി അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവായി. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കോ-ഓപറേറ്റിവ് ബാങ്കില്‍ നിന്നൊഴികെയുള്ള ഫോട്ടോ പതിച്ച ബാങ്ക്-പോസ്റ്റ് ഓഫിസ് പാസ് ബുക്, പാന്‍കാര്‍ഡ്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ്പദ്ധതി തൊഴില്‍ കാര്‍ഡ്, ആരോഗ്യമന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, എം.പി, എം.എല്‍.എ, എം.എല്‍.സി എന്നിവരുടെ ഒൗദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന-പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയ ഫോട്ടോ പതിച്ച സര്‍വിസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയായി അസ്സല്‍ പാസ്പോര്‍ട്ട് തന്നെ ഹാജരാക്കണമെന്നും കമീഷന്‍ അറിയിച്ചു.
Post Your Comments