തിരുവനന്തപുരം : കേരളത്തില്‍ തൂക്കുസഭ വന്നാല്‍ ഇടതിനെയും വലതിനെയും ബി.ജെ.പി പിന്തുണയ്ക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. മുഖ്യമന്ത്രിയെയും ഇരു മുന്നണികളെയും രൂക്ഷമായി വിമര്‍ശിച്ചാണ് അമിത്ഷാ രംഗത്ത് എത്തിയത്.
പ്രധാനമന്ത്രിയുടെ സോമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നെന്നും അമിത് ഷാ പറഞ്ഞു. വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയല്ല വേണ്ടത്. പട്ടിണി മരണമെന്നത് യാഥാര്‍ത്ഥ്യമാണെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടില്‍ കഴിഞ്ഞ ദിവസം രണ്ട് ആദിവാസി കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ജിഷയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും അമിത് ഷാ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വ്യക്തമാക്കി തരാമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments