IndiaNews

വി.എസ് പറഞ്ഞത് ആവര്‍ത്തിച്ചതല്ലാതെ മോദി കേരളത്തെ അപമാനിച്ചിട്ടില്ല ; രാജീവ് പ്രതാപ് റൂഡി

പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. വി.എസ്.അച്യുതാനന്ദന്‍ 2013 ല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്തത്. കേരളത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും അഭിമാനമുണ്ട്. ചില കറുത്ത പാടുകള്‍ ചൂണ്ടിക്കാട്ടിയതിനെ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും പെരുപ്പിച്ചുകാട്ടുകയാണ് ചെയ്തത്. മലയാളി വോട്ടര്‍മാര്‍ പ്രബുദ്ധരാണെന്നും, വിവാദങ്ങള്‍ അവരെ സ്വാധീനിക്കില്ലെന്നും റൂഡി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തിന്റെ ഇടമാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി.അതുകൊണ്ടാണ് ബി.ജെ.പിയുടെ കാര്യത്തില്‍ ഇടതുപക്ഷം വിറളിപിടിക്കുന്നത് കേരളത്തില്‍ ഇടതുപക്ഷം അന്ത്യശ്വാസം വലിക്കുകയാണെന്നും റൂഡി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button