ഇസ്ളാമാബാദ്: പ്രണയവിവാഹത്തെ അനുകൂലിച്ച മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താനില്‍ വന്‍ പ്രതിഷേധം. പ്രണയ വിവാഹത്തിന് സുഹൃത്തിനെ സഹായിച്ചതിന്‍റെ പേരില്‍ അജ്മല്‍ ജോയിയ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പഞ്ചാബില്‍ മാധ്യമപ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം നടന്നു.
ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ പിന്നാലെയെത്തിയ രണ്ടുപേര്‍ ഇയാളെ വെടിവെയ്ക്കുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. വിവാഹിതയായ പെണ്‍കുട്ടി ജോയിയയുടെ സുഹൃത്താണ്. കാമുകനെ വിവാഹം കഴിക്കുന്നതിന് ഇവരുടെ വീട്ടുകാര്‍ അതിശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജോയിയ ഇടപെട്ടതും ഇരുവരുടേയും റജിസ്റ്റര്‍ വിവാഹത്തിന് ആവശ്യമായ സഹായവും സുരക്ഷാ സംവിധാനങ്ങള്‍ ചെയ്തു കൊടുത്തതും.
വെടിവെച്ച രണ്ടുപേരും പോലീസ് പിടിയലായിട്ടുണ്ട്. പ്രണയവിവാഹങ്ങളില്‍ ദുരഭിമാന കൊല വ്യാപകമായ പാകിസ്താനില്‍ സഹായം ചെയ്തതിന്‍റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. നേരത്തേ അബോട്ടാബാദില്‍ സുഹൃത്തിനെ കാമുകനൊപ്പം ഓടിപ്പോകാന്‍ സഹായിച്ചതിന്‍റെ പേരില്‍ കഴിഞ്ഞമാസം ഒരു പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കത്തിച്ചിരുന്നു.
Post Your Comments