ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഇക്കാര്യം ചൂണ്ടികാട്ടി ജിഷയുടെ സഹോദരി പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ലെന്നും ലളിത കുമാരമംഗലം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അിമുഖത്തിലാണ് ലളിത കുമാരമംഗലം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ അന്വേഷണത്തില്‍ അലംഭാവം കാണിക്കുകയാണ്. നിര്‍ഭയ സംഭവത്തില്‍ ഡല്‍ഹിയില്‍ ഉണ്ടായതിന്റെ പകുതി പോലും പ്രതിഷേധങ്ങള്‍ കേരളത്തില്‍ ഉണ്ടാകാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു
Post Your Comments