ചെന്നൈ: പുതുച്ചേരിയില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വാഷിങ് മെഷീനും സെറ്റ്ടോപ് ബോക്സും വാഗ്ദാനം ചെയ്ത് ഭരണകക്ഷിയായ എന്‍.ആര്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. എല്ലാവര്‍ക്കും ആഴ്ചയില്‍ രണ്ടു കാന്‍ വീതം ശുദ്ധജലവും സൗജന്യമായി വിതരണം ചെയ്യും. നിലവില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സൗജന്യ ലാപ്ടോപ് ഇനിമുതല്‍ 10, 11 ക്ലാസുകാര്‍ക്കും നല്‍കും.
പുതുച്ചേരിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രിയും എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍. രംഗസാമി പറഞ്ഞു. സംസ്ഥാനത്തെ വരുമാനത്തിന്റെ പ്രധാന ഭാഗം മദ്യവില്‍പനയിലൂടെ ലഭിക്കുന്ന എക്സൈസ് നികുതിയാണ്.
സുതാര്യവും അഴിമതിയില്ലാത്തതുമായ ഭരണം, പരിസ്ഥിതി സൗഹൃദ വ്യവസായ വികസനം എന്നിവയ്ക്കാണു പ്രകടന പത്രിക മുന്‍തൂക്കം നല്‍കുന്നതെന്ന് രംഗസാമി അവകാശപ്പെട്ടു. പുതുച്ചേരി, കാരയ്ക്കല്‍, മാഹി, യാനം എന്നീ നാലു മേഖലകളുടെയും സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണു മുന്നോട്ടു വയ്ക്കുന്നത്.പുതുച്ചേരിക്കു സമ്പൂര്‍ണ സംസ്ഥാന പദവി വേണമെന്ന നിലപാടില്‍ മാറ്റമില്ല. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം തുടരും. കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ പുതുച്ചേരിക്ക് എപ്പോഴും കേന്ദ്രവുമായി സൗഹൃദം പുലര്‍ത്തേണ്ടതുണ്ടെന്നു പറഞ്ഞ രംഗസാമി ഭാവിയിലും അതു തുടരുമെന്നു വ്യക്തമാക്കി.
Post Your Comments