IndiaNews

മദ്യപിച്ച്‌ വണ്ടിയോടിച്ചാല്‍ സര്‍ക്കാര്‍ ജോലിയില്‍ അയോഗ്യരാകും

ഹൈദരാബാദ് : ഹൈദരാബാദ് നഗരത്തിലൂടെ ഇനി മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ജോലിയിൽ അയോഗ്യരാകുന്നതിനോടൊപ്പം പാസ്പോര്‍ട്ടും വിസയും ലഭിക്കുന്നതിനും തടസ്സം നേരിടും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

നഗരത്തില്‍ ട്രാഫിക് നിയമലംഘനക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് അധികൃതര്‍ എത്തപ്പെട്ടത്. നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മദ്യപിച്ച്‌വണ്ടിയോടിക്കുന്നവരുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം .മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യുവാക്കള്‍ ഗതാതഗ നിയമ ലംഘനങ്ങള്‍ നടത്തുന്നത് കുറയുമെന്നാണ് കരുതുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button