NewsIndiaBusiness

ബൗദ്ധിക സ്വത്തവകാശ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സംരഭകത്വം, നവീന കണ്ടെത്തലുകള്‍, ക്രിയാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിന് അംഗീകാരം നല്‍കി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ബൗദ്ധിക സ്വത്തിലടങ്ങിയിരിക്കുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക നേട്ടങ്ങളെപ്പറ്റി ബോധവത്കരണം നടത്തുക എന്ന ലക്ഷ്യവും ഈ പുതിയ നയത്തിന്‍റെ ഭാഗമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി അറിയിച്ചു.

2017-ഓടെ വ്യാപാരമുദ്ര (Trademark) രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലതാമസം ഒരു മാസമായി കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

“എല്ലാത്തരം ബൗദ്ധിക സ്വത്തുക്കളുടേയും, ചട്ടങ്ങളുടേയും അതുമായി ബന്ധപ്പെട്ട ഏജന്‍സികളുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പുതിയ നയം കൊണ്ട് ഉദ്ദേശിക്കുന്നത്,” ജയ്‌റ്റ്ലി പറഞ്ഞു.

ആരോഗ്യശ്രദ്ധ, ഭക്ഷണസുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിന് പ്രത്യേക പ്രീമിയം നയത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ടനിലവാരത്തിലേക്ക് ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശ നയങ്ങളേയും ഉയര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button