Kerala

ഏഷ്യാനെറ്റ് ന്യൂസ് സബ്-എഡിറ്റര്‍ അനീഷ്‌ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ● ഏഷ്യാനെറ്റ് ന്യൂസ് സബ്-എഡിറ്റര്‍ അനീഷ്‌ ചന്ദ്ര (34) നെ കഴക്കൂട്ടത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ടുമണിയോടെ കഴക്കൂട്ടം സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ തിരുവനന്തപുരം സെന്‍ട്രലിലേക്കുള്ള ട്രാക്കില്‍ ശിരസറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ലഭിച്ച ഫോണില്‍ നിന്നാണ് മരിച്ചത് അനീഷ്‌ ചന്ദ്രനാണെന്ന് തിരിച്ചറിഞ്ഞത്. തുമ്പ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ തട്ടി മരിച്ചതാണോ, ആത്മഹത്യയാണോയെന്ന് വ്യക്തമല്ല.അനീഷ്‌ ഇവിടെ എങ്ങനെയെത്തി എന്നതും അറിവായിട്ടില്ല. സംഭവസ്ഥലത്ത് നിന്നോ പരിസരത്ത് നിന്നോ അനീഷിന്റെ വാഹനമൊന്നും കണ്ടെത്തിയിട്ടില്ല.

കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട സ്വദേശിയായ അനീഷ്‌ പൂജപ്പുരയിലായിരുന്നു താമസം. ഏഷ്യാനെറ്റ് ന്യൂസിലെ കുറ്റാന്വേഷണ പരിപാടിയായ എഫ്.ഐ.ആറിന്റെ അവതാരകനായിരുന്നു. നേരത്തെ മംഗളം, മാതൃഭൂമി പത്രങ്ങളിലും കൈരളി ടിവിയിലും ജോലി നോക്കിയിരുന്നു.

കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍. ചന്ദ്രശേഖരന്‍ പിള്ളയുടെയും പി. വിജയമ്മയുടെയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ഗിരീഷ് ചന്ദ്രന്‍ സഹോദരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button