ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലുമായി അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ജെയിംസ് രംഗത്ത്. 2008-ല്‍ താനെഴുതിയ ഒരു കത്തില്‍ സോണിയാഗാന്ധിയാണ് അഗസ്റ്റയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ തീരുമാനത്തിനു പിന്നിലെ ചാലകശക്തി എന്ന് വിശേഷിപ്പിച്ചിരുന്നു എന്ന്‍ സമ്മതിക്കുകയാണ് മിഷേല്‍ ചെയ്തത്.
എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖസംഭാഷണത്തിലാണ് മിഷേല്‍ ഈ സമ്മതം നടത്തിയത്. സോണിയയേയോ, രാഹുലിനേയോ വ്യക്തിപരമായി അറിയില്ല എന്നും മിഷേല്‍ പറഞ്ഞു.
മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ “ഗാന്ധിമാരെ സംരക്ഷിച്ചാലേ എനിക്ക് എന്നെ സംരക്ഷിക്കാനാകൂ എന്നും, അവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലേ ഞാന്‍ നിരപരാധിയാണെന്ന് തെളിയൂ” എന്നും മിഷേല്‍ വെളിപ്പെടുത്തി.
Post Your Comments