പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ജിഷാ കൊലപാതക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അവകാശപ്പെടുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന കൊലപാതകത്തില്‍ ഇതുവരെ തെളിവുകളൊന്നും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.
ഹരിപ്പാട് നങ്ങ്യാര്‍ കുളങ്ങര സ്വദേശിനി ജലജാ സുരന്‍ എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലാണ് തെളിവുകള്‍ ലഭ്യമായിട്ടില്ലാത്തത്. ആഗസ്റ്റ് 13 നാണ് വീടിനുള്ളില്‍ ജലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളി പരിചയക്കാരന്‍ തന്നെയാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു. തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കവര്‍ച്ചയ്ക്കു വേണ്ടിയല്ലായിരുന്നു കൊലപാതകം നടത്തിയത്.
താഴത്തെ നിലയിലായി കിടപ്പുമുറിയില്‍ വെച്ച് കൊലപാതകം നടത്തിയെന്നാണ് പോലീസ് വിലയിരുത്തിയത്. വീടിനുള്ളിലെ ചോരപ്പാടുകള്‍ കൊലയാളി തന്നെ തുടച്ചു മാറ്റിയിരുന്നു. പക്ഷെ മുകള്‍ നിലയിലും നല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. പടികളിലൂടെ വലിച്ചിഴച്ചതിന്റെ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു.
അന്വേഷത്തില്‍ പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ക്രൈംബ്രാഞ്ച് വന്നു. ക്രൈംബ്രാഞ്ചും പരാജയപ്പെടുന്ന ഘട്ടത്തിലെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ആഭ്യന്തര വകുപ്പ് ഒരു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ഒന്‍പത് മാസങ്ങളായിട്ടും കൊലക്കേസിലെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസൊതുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ ഉച്ചു വിശ്വസിക്കുന്നു. ജനപ്രതിനിധികളടക്കം ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
Post Your Comments