ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്‍റെ തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന അഞ്ചാം റാലിയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്.
പ്രധാനമന്ത്രിയുടെ തൃപ്പൂണിത്തുറയിലെ പരിപാടിക്കായി ആധുനിക സംവിധാനങ്ങള്‍ ആണ് ബിജെപി ഒരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ പ്രസംഗം സംസ്ഥാനത്തെ ആയിരം വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 7.30-നായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുക. തത്സമയ സംവിധാനം ഒരുക്കി പ്രസംഗം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുമെന്ന് ബിജെപി കേരള ഘടകം അറിയിച്ചു.
പ്രത്യേക എല്‍.ഇ.ഡി. സ്‌ക്രീനുകള്‍ ഉള്‍പ്പടെയുള്ളവ സജ്ജീകരിച്ച് കൊണ്ടാണ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചരണരീതിക്ക് ബിജെപി തയാറെടുത്തിരിക്കുന്നത്. ആയിരം കേന്ദ്രങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേരളത്തിലുടനീളമുള്ള എന്‍ഡിഎ പ്രവര്‍ത്തകര്‍ വീക്ഷിക്കും.
Post Your Comments